Top
18
Monday, December 2017
About UsE-Paper

'മണ്‍സൂണ്‍ മാംഗോസ്' ആദ്യ പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു

Sunday Jan 3, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > ഫഹദ് ഫാസില്‍ നായകനാകുന്ന മണ്‍സൂണ്‍ മാംഗോസിലെ ആദ്യ പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു. മനോജ് കുറൂറിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ്  സംഗീതം നല്‍കിയത്. “റോസി” എന്നാരംഭിക്കുന്ന പാട്ട്  ശ്രേയ ഘോഷാലും  ജേക്‌സ് ബിജോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പ്രമുഖ  മ്യൂസിക് ലേബല്‍ ആയ Muzik247 ആണ് വീഡിയോ റിലീസ് ചെയ്തത്.

അക്കരക്കാഴ്ചകള്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. ടോവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍അഭിനയിച്ചിട്ടുണ്ട്. അബി വര്‍ഗീസും നവീന്‍ ഭാസ്കറും മാറ്റ് ഗ്രബും ചേര്‍ന്നാണ് യു എസിന്റെ പശ്ചാത്തലത്തില്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലൂക്കാസ് പ്രുഖ്നിക്കും എഡിറ്റിംഗ് ഡോണ്‍ മാക്സുമാണ്.

Muzik247  ആണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Kayal Films ന്റെ ബാനറില്‍ ആന്റണി പി തെക്കേക്കും പ്രേമ പി തെക്കേക്കും നിര്‍മ്മിച്ച മണ്‍സൂണ്‍ മാംഗോസ്, ജനുവരി 15ന് തിയേറ്ററുകളില്‍ എത്തും.

Related News

കൂടുതൽ വാർത്തകൾ »