17 October Wednesday

'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'യിലെ പുതിയ ഗാനം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

കൊച്ചി > തെലുങ്ക് സംവിധായകന്‍ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'യിലെ പുതിയ ഗാനം പുറത്തിറങ്ങി.  'ദൂരെ വാനില്‍ ചായും സൂര്യന്‍' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വാസന്ത് കാറ്റൂരിന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകര്‍ന്നിരിക്കുന്നു. വിശ്വജിത്ത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

രാഹുല്‍ മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം ശ്രവ്യയാണ് രാഹുലിന്റെ നായികയായെത്തുന്നത്. ജിവിആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജി രാജു ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍, മധു, റിസബാബ, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ചിത്രത്തിന്റെ ടീസര്‍ കാണാം
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top