Top
18
Wednesday, October 2017
About UsE-Paper

എസ്രയിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

Monday Dec 5, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > പൃഥ്വിരാജ് നായകനാവുന്ന ചിത്രം എസ്രയിലെ  ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247, ആണ്  'ലൈലാകമേ' എന്ന ഈ ഗാനം പുറത്തിറക്കിയത്. ഹരിചരണ്‍ ഗാനം ആലപിച്ചിരിക്കുന്നത്.  ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. പുറത്തിറങ്ങി  24 മണിക്കൂറുകള്‍ തികയും മുമ്പേ വീഡിയോ യൂട്യൂബില്‍ 2.5 ലക്ഷത്തിലേറെ കണ്ടിരുന്നു.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ കാണാം
 
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന എസ്രയില്‍ പൃഥ്വിരാജിനെ കുടാതെ പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഹൊറര്‍ ത്രില്ലെറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹര്‍ഷനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം സുഷില്‍ ശ്യാമിന്റെയാണ്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്ന്റെയും എവിഎ പ്രൊഡക്ഷന്‍സ്ന്റെയും ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ്  എന്നിവര്‍ നിര്‍മ്മിച്ച എസ്ര ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »