26 September Wednesday

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന 'മോഹന്‍ലാലിലെ' ആദ്യ ഗാനം പുറത്ത് - video

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

കൊച്ചി > മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോണി ജോസഫ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. 

മോഹന്‍ലാലിന്റെ  ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. മഞ്ജു വാര്യരേയും ഇന്ദ്രജിത്തിനേയും  കൂടാതെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസ് ആയി ചിത്രം തീയേറ്ററുകളില്‍ എത്തും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top