16 November Friday

ആസിഫ് അലി നായകനാകുന്ന 'മന്ദാരം'; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കൊച്ചി > ആസിഫ് അലി നായകനാകുന്ന ചിത്രം മന്ദാരത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'എന്റെ കയ്യില്‍ അഞ്ച് മിഠായി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.  അനുഷ ജോസഫ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മുജീബ് മജീമജൂദിന്റേതാണ് സംഗീതം.

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ലാണ്  എത്തുന്നത്.  മേഘ മാത്യൂസാണ് നായികയാകുന്നത്. ചിത്രത്തില്‍  അര്‍ജ്ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സില്‍ ഒരുങ്ങിയ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top