Top
19
Thursday, October 2017
About UsE-Paper

വിശ്വമോഹന ഭട്ടിന്റെ സംഗീത ആല്‍ബം ഒരുക്കാന്‍ മലയാളി എന്‍ജിനീയര്‍

Monday Oct 9, 2017
വെബ് ഡെസ്‌ക്‌
മിഥുന്‍ നാരായണന്‍ വിശ്വമോഹന്‍ ഭട്ടിനൊപ്പം

കൊച്ചി > ഇന്ത്യയിലെയും പാശ്ചാത്യ സംഗീതത്തിലെയും പ്രശസ്തരായ സംഗീതജ്ഞര്‍ ഒന്നിക്കുന്ന മ്യുസിക്കല്‍ ആല്‍ബം ചിത്രീകരിയ്ക്കാന്‍ മലയാളി എന്‍ജിനീയര്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഉപകരണ സംഗീത രംഗത്തെ അതികായനും ഗ്രാമ്മി അവാര്‍ഡ് ജേതാവുമായ വിഖ്യാത മോഹനവീണ വാദകന്‍ വിശ്വമോഹന്‍ ഭട്ടാണ് ആല്‍ബത്തിന്റെ ചുമതല സൗദിയില്‍ എന്‍ജിനീയറായ മിഥുന്‍ നാരായണനെ ഏല്‍പ്പിച്ചത്. വിശ്വമോഹന്‍ ഭട്ടിനെ കൂടാതെ നിരവധി പ്രഗല്‍ഭ സംഗീത വിദഗ്ദ്ധര്‍ ആല്‍ബത്തിന്റെ പിന്നണിയിലുണ്ടാകും.

45 മിനിറ്റ് നീളുന്ന ആല്‍ബത്തിന്  "River meets the sea" എന്നാണ് പേര് .പാശ്ചാത്യവും ഭാരതീയവുമായ സംഗീതത്തിന്റെ അന്തര്‍ധാരകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള സംഗീതശില്പമായാണ് ആല്‍ബം തയ്യാറാക്കുന്നത്. . നവംബര്‍ എട്ടിന് ആരംഭിക്കുന്ന സംഗീത ആല്‍ബത്തില്‍ പാശ്ചാത്യ പൗരസ്ത്യ ഭാരതീയ കലാകാരന്മാര്‍ ഒരുമിക്കും. ഭാരതീയ സംഗീതനദി ലോകസംഗീത സാഗരധാരകളില്‍ ലയിക്കുന്ന ആശയമാണ് ആല്‍ബത്തിന്.

സംഗീതത്തില്‍ തുടക്കക്കാരനാണെങ്കിലും മലയാളത്തില്‍ ആദ്യമായി വിശ്വമോഹന്‍ ഭട്ടിനെ പിന്നണിയില്‍ അവതരിപ്പിച്ചായിരുന്നു മിഥുന്‍ നാരായണന്റെ ആദ്യ കാല്‍‌വെയ്പ്പ് സ്വന്തം നാടിന്റെ പരദേവതയായി കരുതപ്പെടുന്ന കാരാഴ്മ ദേവിയെക്കുറിച്ചുള്ള ഭക്തിഗാനമായിരുന്നു ആദ്യ സൃഷ്ടി. പി ജി എഴുതിയ ഗാനം ജി വേണുഗോപാലാണ് പാടിയത്. ഇന്ത്യയിലെ സംഗീതോപകരണ രംഗത്തെ അതികായരാണ് 'ചൈത്ര സന്ധ്യതന്‍ ' എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. മോഹനവീണയില്‍ വിശ്വമോഹന്‍ ഭട്ടിനുപുറമേ  പുല്ലാങ്കുഴലില്‍ നവീന്‍ മുംബൈ, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയില്‍ തൃപ്പൂണിത്തുറ കൃഷ്ണദാസ് തുടങ്ങിയവരായിരുന്നു പിന്നണിയിലെ പ്രമുഖര്‍ .ഹിന്ദുസ്ഥാനി രാഗമായ 'ജോഗി'ന്റെ ശുദ്ധമായ രാഗ പാതയിലൂടെയാണ് ഗാനം സഞ്ചരിക്കുന്നത്.

ഈ ഗാനത്തിന്റെ മികവാണ് പുതിയ ആല്‍ബത്തിന്റെ ചുമതല മിഥുന്‍ നാരായണനെ ഏല്‍പിയ്ക്കാന്‍  വിശ്വമോഹന്‍ ഭട്ടിന് പ്രേരണയായത്.

'ചൈത്ര സന്ധ്യതന്‍' എന്ന ഗാനം ഇവിടെ കേള്‍ക്കാം:

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!