14 November Wednesday

റഷ്യന്‍ ഗാനവുമായി മാല്‍ഗുഡി ഡെയ്സ്, മ്യൂസിക്ക് ഓഡിയോ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2015

കൊച്ചി >  അനൂപ് മേനോനും ഭാമയും പ്രധാനവേഷത്തിലെത്തുന്ന മാല്‍ഗുഡി ഡെയ്സ്ന്റെ മ്യൂസിക്ക് ഓഡിയോ പുറത്തിറക്കി. കൊച്ചി വടുതലയിലുള്ള Bethsaida Providence Inn-എന്ന അനാഥാലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  മലയാള സിനിമ ലോകത്തെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247നാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സി ഡി പ്രകാശനം ചെയ്ത് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു. ചിത്രത്തിന്റെ സംവിധായകരിലൊരാളായ വിനോദ് ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ഡോ. പ്രവീണ്‍, മ്യൂസിക്ക് 247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. 

  ചടങ്ങില്‍ അണിയറ പ്രവര്‍ത്തകര്‍ അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി സന്തോഷം പങ്കുവച്ചു.  ‘ഡോ. പ്രവീണ്‍ സംഗീതം നല്‍കിയ നാല് മലയാള ഗാനങ്ങളും സ്റ്റൊയാന്‍ ഗനേവ് ഈണമിട്ട ഒരു റഷ്യന്‍ ഗാനവുമാണ് ചിത്രത്തിലുള്ളത്. ശ്രീകുമാര്‍, ശ്യാംലാല്‍, വിനായക് ശശികുമാര്‍, എബി ജേക്കബ് എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, ദിവ്യ എസ് മേനോന്‍, ശ്രേയ ജയ്ദീപ്, ഗാവ്രീഷ്, നജിം അര്‍ഷാദ്, ഡോ. പ്രവീണ്‍, ക്ഷമ തുടങ്ങിയവര്‍ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.

1. നീര്‍ മിഴിയില്‍
പാടിയത്: വിജയ് യേശുദാസ് & കോറസ്
ഗാനരചന: ശ്രീകുമാര്‍

2. ഈ പുലരിയില്‍
പാടിയത്: ദിവ്യ എസ് മേനോന്റ
ഗാനരചന: ശ്യാംലാ?

3. സ്കൈ ഈസ് സ്മൈലിങ്ങ്
പാടിയത്: ശ്രേയ ജയ്ദീപ്, ഗാവ്രീഷ് & കോറസ്
ഗാനരചന: വിനായക് ശശികുമാര്‍

4. ലവ് ഈസ് ഫോളിങ്ങ്
പാടിയത്: നജിം അര്‍ഷാദ്, ശ്രേയ ജയദീപ്, ഡോ. പ്രവീണ്‍, ഗാവ്രീഷ് & കോറസ്
ഗാനരചന: വിനായക് ശശികുമാര്‍

5. നേപ്രദ്സ്കാശുവേ  മാ 
പാടിയത്: ക്ഷമ
ഗാനരചന: എബി ജേക്കബ്
സംഗീതം: സ്റ്റൊയാന്‍ ഗനേവ്

സഹോദരങ്ങളായ വിശാഖ് ശ്രീകുമാര്‍, വിവേക് ശ്രീകുമാര്‍, വിനോദ് ശ്രീകുമാര്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മാല്‍ഗുഡി ഡെയ്സ്’ ഒരു ഇമോഷണല്‍ ത്രില്ലറാണ്. അനൂപ് മേനോനും ഭാമയേയും കൂടാതെ ബാലതാരങ്ങളായ ജാനകിയും വിശാലും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രിയങ്ക നായര്‍, സൈജു കുറുപ്പ്, ടി പി മാധവന്‍, നന്ദു, ഇര്‍ഷാദ്, നോബി, സത്യദേവ്, അഭി മാധവ്, ആനന്ദ്, ബിനോയ്, മാസ്റ്റര്‍ അല്‍ജി ഫ്രാന്‍സിസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം അനില്‍ നായരും എഡിറ്റിംഗ് ഷൈജല്‍ പി വിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ടി എസ് വിഷ്ണുവിന്റെതാണ്.  ‘

പ്രധാന വാർത്തകൾ
Top