Top
29
Saturday, April 2017
About UsE-Paper

'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ 'ലൈല ലൈല' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

Saturday Apr 1, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത‘'ബഷീറിന്റെ പ്രേമലേഖനം' എന്ന ചിത്രത്തിലെ 'ലൈല ലൈല' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മണികണ്ഠന്‍ ആചാരിയും രഞ്ജിനി ജോസും അഭിനയിച്ചിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് സാലിഹ് ഹനീഫ് ആണ്. ഷിന്റൊ കൂടപ്പാട്ടിന്റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു.

പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.