15 November Thursday

പ്രണയജോഡികളായി പൃഥ്വിയും പാര്‍വതിയും; കാണാം 'കൂടെ'യിലെ പ്രണയഗാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി > പൃഥ്വിരാജും പാര്‍വതിയും പ്രണയജോഡികളായെത്തുന്ന 'കൂടെ'യിലെ പുതിയ ഗാനം പുറത്ത്. 'വാനവില്ലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. പൃഥ്വിരാജ് സുകുമാരനും പാര്‍വതിയും അഭിനയിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ യൂട്യൂബില്‍ തരംഗമായി മാറി. നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ നസിം, സംവിധായകന്‍ രഞ്ജിത്ത്,  റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍,  മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു. ജൂലൈ 14ന് തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top