12 December Wednesday

അമ്മപ്പൂവിന്‍ നെഞ്ചോരം ചാരി....; 'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം കാണാം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

കൊച്ചി > കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. 'അമ്മപ്പൂവിന്‍' എന്ന് തുടങ്ങുന്ന ഗാനം പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 24*7  ആണ് പുറത്തിറക്കിയത്. ഗോഡ്‌വിന്‍ വിക്ടറിന്റെ വരികള്‍ക്ക് സണ്ണി വിശ്വനാഥ് ഈണം പകര്‍ന്നിരിക്കുന്നു. ഗീതിയ വര്‍മനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഞ്ജിത് ദിവാകര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റിജേഷ് ഭാസ്‌കറാണ്. ചാര്‍മിള, ആര്‍ കെ സുരേഷ്, വിനോദ് കിഷന്‍, സുയോഗ് രാജ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, ഷിനോജ് വര്‍ഗീസ്, കിരണ്‍ രാജ്, അബുബക്കര്‍, നേഹ സക്‌സേന, അക്ഷിതാ ശ്രീധര്‍ ശാസ്ത്രി, അശ്വനി, നിയുക്ത എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം എന്‍ അയ്യപ്പനും ചിത്രസംയോജനം മനുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അഅകങ പ്രൊഡക്ഷന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top