Top
23
Wednesday, August 2017
About UsE-Paper

കിഷോരി അമോന്‍കര്‍ അന്തരിച്ചു

Tuesday Apr 4, 2017
വെബ് ഡെസ്‌ക്‌

മുംബൈ > വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ (84) അന്തരിച്ചു. ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ   ഗുരുസ്ഥാനിയായ അവര്‍ ജയ്പൂര്‍ ഖരാന സംഗീത ശൈലിയെ നവീനമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. മധ്യമുംബൈയിലെ വീട്ടില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതയായിരുന്നു.

1932 ഏപ്രില്‍ പത്തിന് ജയ്പൂര്‍ ഖരാനസംഗീതശൈലി പിന്തുടരുന്ന ഹിന്ദുസ്ഥാനി സംഗീഞ്ജരുടെ കുടുംബത്തിലായിരുന്നു ജനനം. മാതാവ് മൊഗുബായ് കുര്‍ദികറില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. ഉസ്താദ് അല്ലാദിയ ഖാന്‍ സാഹേബ്, കേസര്‍ഭായ് കേര്‍കര്‍ എന്നിവരും ഗുരുക്കളാണ്. സംഗീതത്തിന്റെ വൈകാരികതലത്തിന് ഊന്നല്‍ നല്‍കിയുള്ള ആലാപന ശൈലി ഏറെ അംഗീകരിക്കപ്പെട്ടു. പത്മഭൂഷന്‍ (1987), പത്മവിഭൂഷന്‍(2002) അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ സംഗീതത്തിന് കനത്ത നഷ്ടം സംഭവിച്ചെന്ന് പ്രമുഖ ഗായിക ലത മങ്കേഷ്കര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.