Top
22
Thursday, February 2018
About UsE-Paper

മുഹമ്മദ് റഫിക്ക് ആദരമര്‍പ്പിച്ച് കല്ലായ് എഫ് എമ്മിലെ ആദ്യ ഗാനം

Sunday Jan 21, 2018
വെബ് ഡെസ്‌ക്‌

കൊച്ചി >  ശ്രീനിവാസന്‍ ചിത്രം കല്ലായി എം എമ്മിലെ  ആദ്യ ഗാനം റിലീസ് ചെയ്തു. 'മറുജന്മം' എന്നു തുടങ്ങുന്ന  ഈ ഗാനം അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്കായി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ളതാണ്. ക്യാപ്റ്റന്‍ സുനീര്‍ ഹംസ വരികള്‍ രചിച്ച് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് റംഷി അഹമ്മദ് ആണ്.

വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം നിര്‍വഹിച്ച കല്ലായി എഫ് എമ്മില്‍ ശ്രീനിവാസന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി വേഷമിടുന്നു. ശ്രീനാഥ് ഭാസി, പാര്‍വതി രതീഷ്, അനീഷ് ജി മേനോന്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദറും സച്ചിന്‍ ബാലുവുമാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ്  കുമാര്‍ ടി വിയും ഷാജഹാന്‍ ഒയാസിസും ചേര്‍ന്നാണ് ലോര്‍ഡ് കൃഷ്ണ എന്റര്‍ടൈന്‍മെന്റ്‌സിന്റെ  ബാനറില്‍ 'കല്ലായി എങ' നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വച്ച് നടന്നിരുന്നു. മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫിയാണ് ഓഡിയോ ലോഞ്ച് ചെയ്തത്.

 

Related News

കൂടുതൽ വാർത്തകൾ »