20 June Wednesday
ആലാപനം വിജയ് യേശുദാസ്, ശ്വേത മോഹന്‍

'കല വിപ്ലവം പ്രണയം'; ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

കൊച്ചി > അന്‍സന്‍ പോള്‍ നായകനും ഗായത്രി സുരേഷ് നായികയുമായെത്തുന്ന ചിത്രം  'കല വിപ്ലവം പ്രണയ'ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മേടക്കാറ്റ്' എന്ന  ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാണ്. നവാഗതനായ അതുല്‍ ആനന്ദാണ് ശ്രീജിത്ത് അച്യുതന്‍ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ജിതിന്‍ ജിത്തു സംവിധാനം നിര്‍വഹിച്ച 'കല വിപ്ലവം പ്രണയ'ത്തില്‍ സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരാണ് മറ്റുതാരങ്ങള്‍.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ്  നിര്‍വഹിച്ചിരിക്കുന്നത്. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് 'കല വിപ്ലവം പ്രണയം' നിര്‍മിച്ചിരിക്കുന്നത്.  പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്24*7 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top