Top
26
Sunday, March 2017
About UsE-Paper

'എസ്ര'യിലെ 'ലൈലാകമേ' എന്ന ഗാനം യൂട്യൂബില്‍ 10 ലക്ഷം വ്യൂസ് കടന്നു

Monday Dec 19, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > പൃഥ്വിരാജ് നായകനാവുന്ന 'എസ്ര'യിലെ 'ലൈലാകമേ' എന്ന ഗാനം യൂട്യൂബില്‍ 10 ലക്ഷം വ്യൂസ് കടന്നു. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത വീഡിയോ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി ഹിറ്റായി മാറിയിരുന്നു.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ്, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഈ ഹൊറര്‍ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹര്‍ഷനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെയാണ്.മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾ »