13 December Thursday

ആസിഫലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ബി ടെക്കിലെ ആദ്യ ഗാനം കാണാം

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

കൊച്ചി > ആസിഫലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ബി ടെക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ നിലാ, ഒരേ വെയില്‍  എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ഹരി നാരായണനാണ്. രാഹുല്‍ രാജാണ് സംഗീതം. നിഖില്‍ മാത്യു ഗാനം ആലപിച്ചിരിക്കുന്നു.

ആസിഫലിയും അപര്‍ണ മുരളിയും ജോഡികളായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ബി ടെക്ക്.  പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ചിത്രം സംവിധാനം ചെയതിരിക്കുന്നത് നവാഗതനായ മൃദുല്‍ നായരാണ്.

നിരഞ്ജന അനൂപ് ചിത്രത്തില്‍ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്
 തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
 

പ്രധാന വാർത്തകൾ
Top