വര്‍ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: പിബി

Sunday Nov 8, 2015


ന്യൂഡല്‍ഹി > ജാതിസംഘടനകളുടെ നേതാക്കളെ അണിനിരത്തി തദ്ദേശതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിന് ജനം തിരിച്ചടി നല്‍കിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധഭരണത്തെയും അഴിമതിരാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്ന ജനവിധിയാണിത്. നിലവില്‍ ഒരു കോര്‍പറേഷന്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. തിളക്കമാര്‍ന്ന വിജയംനേടിയ സിപിഐ എം, എല്‍ഡിഎഫ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യുന്നതായും പിബി പ്രസ്താവനയില്‍ പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം