വെള്ളാപ്പള്ളിയുടെ നാട്ടില്‍മൂന്നാം മുന്നണി മൂന്നാമത്

Sunday Nov 8, 2015


ആലപ്പുഴ > എല്‍ഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നു വീമ്പിളക്കിയ വെള്ളാപ്പള്ളി നടേശന്റെ തറവാട് നില്‍ക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ വെള്ളാപ്പള്ളിബിജെപി മുന്നണി സ്ഥാനാര്‍ഥി ശാന്തമ്മാള്‍ മൂന്നാംസ്ഥാനത്തായി. സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി തണ്ണീര്‍മുക്കം പഞ്ചായത്ത് 21ാം വാര്‍ഡില്‍ മത്സരിച്ച ബിജെപി ആലപ്പുഴ ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും മുന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തറവാട് സ്ഥിതിചെയ്യുന്ന ചെന്നിത്തല പഞ്ചായത്ത് 14ാം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥി വിനീതാകുമാരിക്ക് ചരിത്രവിജയം. 90 വോട്ടുുകള്‍ക്കാണ് ഇവിടെ എല്‍ഡിഎഫ് വിജയിച്ചത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം