വാക്കും ലൈക്കും


ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് സ്റ്റേനല്‍കാതെ    ഹൈക്കോടതി രൂക്ഷ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ മാണി രാജിവെയ്ക്കണം. മാണി രാജിക്ക് തയ്യാറാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെട്ട് മാണിയെ പുറത്താക്കണം. –  കോടിയേരി ബാലകൃഷ്ണന്‍

പാമോയില്‍ അഴിമതിക്കേസിലെ പ്രതിയായ ചീഫ് സെക്രട്ടറി ജിജിതോംസണ്‍ മന്ത്രിമാരെ കടത്തിവെട്ടുന്ന അഴിമതിക്കാണ് നേതൃത്വം നല്‍കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഈ സര്‍ക്കാരിന് ചേരുന്നയാളാണ് താനെന്ന് ചീഫ്സെക്രട്ടറി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. – വി എസ് അച്യുതാനന്ദന്‍

ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘപരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമിക്കുന്നത്. – പിണറായി വിജയന്‍

രാജ്യത്ത് കോടിക്കണക്കിനു വരുന്ന ദളിതരുടെയും മുസ്ളിമുകളുടെയും ക്രിസ്ത്യാനികളുടെയും ജീവിതം നിതാന്ത ഭയത്തിലാണ്. സഹജീവികളെ തല്ലിക്കൊല്ലുന്നതും വെടിവച്ച് കൊല്ലുന്നതും ചുട്ടുകൊല്ലുന്നതും അസഹിഷ്ണുതയാണെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. – അരുന്ധതി റോയ്

ദേശീയ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം ആര്‍എസ്എസ് വിശദീകരിക്കണം. –  സീതാറാം യെച്ചൂരി

വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി കേടായതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം. സംഭവത്തില്‍ അസ്വാഭാവികതയുണ്ട്. ഇത്രയേറെ വോട്ടിങ് യന്ത്രങ്ങള്‍ കേടാകുന്നത് ആസൂത്രിതമാണോ എന്ന് സംശയിക്കണം. –  പിണറായി വിജയന്‍

വോട്ടിങ് യന്ത്രത്തില്‍ വ്യാപക തകരാര്‍ ഉണ്ടായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായി ഇടപെടണം. വ്യാപകമായി തകരാര്‍ ഉണ്ടായത് അതീവ ഗൌരവത്തോടെ കാണേണ്ടതാണ്. – കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ്  ശിഥിലമാകും: പിണറായി

തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് ശിഥിലമാവുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.

101 തവണ കേസ് നേരിടാന്‍ തയാറുള്ള കെ എം മാണി ബാര്‍ കോഴ കേസില്‍എന്തിനാണ് അപ്പീല്‍ നല്‍കുന്നത്.രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മാണിയെ പുറത്താക്കണം. അല്ലാത്തപക്ഷം പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം കോടിയേരി ബാലകൃഷ്ണന്‍

ദല്‍ഹി കേരള ഹൌസിലെ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. ജനങ്ങളുടെ മൌലികാവകാശങ്ങള്‍ ഇല്ലാതാക്കുന്ന അന്യായവും അനാരോഗ്യകരവുമായ നടപടിയാണിത്. – മമതാ ബാനര്‍ജി.

ദല്‍ഹിയിലെ സംസ്ഥാന ഭവനുകളില്‍വച്ച് മോഡിക്കും ബിജെപിക്കും ഇഷ്ടമല്ലാത്ത ഭക്ഷണം കഴിക്കുന്ന ആള്‍ മുഖ്യമന്ത്രിയാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് തയ്യാറാകുമോ. – കെജ്രിവാള്‍.

കേരളത്തിലെ ആര്‍എസ്എസുകാരില്‍ 70 ശതമാനവും ബീഫ് കഴിക്കുന്നവരാണ്. എന്ത് കഴിക്കണമെന്നത് ഒരോ വ്യക്തിയുടെയും തീരുമാനമാണ്. – പിണറായി വിജയന്‍.

സംഘപരിവാര്‍– ബിജെപി സഖ്യത്തെ തുറന്നെതിര്‍ക്കാനുള്ള  നട്ടെല്ല് നമ്മുടെ മുഖ്യമന്ത്രിക്ക് ഇല്ലാതെപോയി.
      – വി എസ് അച്യുതാനന്ദന്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളോടൊപ്പം ഒരു പശുവിനെക്കൂടി ചേര്‍ത്ത ബിജെപി സര്‍ക്കാരിനെ ഉറങ്ങുന്ന ആമയോടാണ് ഉപമിക്കാനാവുക – അരൂണ്‍ ഷൂരി.

ഇന്ത്യയുടെ പല ഭാഗങ്ങളിലും അരങ്ങേറുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ജാഗ്രത പാലിക്കണം –  പന്ന്യന്‍ രവീന്ദ്രന്‍

 

123456

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം