15 October Monday

വയർലെസ് ചാർജിംഗ് സൊല്യൂഷനുമായി ആസ്ട്രം

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018



ആധുനിക സാങ്കേതികവിദ്യ ബ്രാൻഡുകളുടെ രംഗത്തെ മുൻനിരക്കാരായ ആസ്ട്രം  അതിവേഗ ചാർജിങ‌് സാധ്യമാക്കുന്നതിനായി ക്യുഐ വെർഷൻ പതിപ്പുസഹിതമുള്ള വയർലെസ് ചാർജിങ‌് അവതരിപ്പിച്ചു. ആദ്യത്തെ വയർലെസ് ചാർജിങ‌് സൊല്യൂഷനാണ‌് പാഡ‌് സിഡബ്ല്യു 300 എന്ന‌് കമ്പനി അവകാശപ്പെട്ടു.

വയറുകൾ കുരുങ്ങിയുള്ള തടസ്സങ്ങൾ ഒഴിവാക്കുന്ന ചാർജർ കൈപ്പിടിയിലൊതുങ്ങുംവിധം  ഉപയോഗിക്കാം. ഇത‌് ആ പ്പിൾ, സാംസങ‌് സ്മാർട്ട്ഫോണുകളുമായും ഡിവൈസുകളുമായും കണക്ട് ചെയ്യാം. 15 വാട്ട‌് ഔട്ട്പുട്ട് പവറുള്ള ചാർജർ അതിവേഗ ചാർജിങ‌് ലഭ്യമാക്കുന്നു. ചാർജിങ‌് താപനില നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്റലിജന്റ് ചിപ്പാണ്  പ്രത്യേകത.

പ്രധാന വാർത്തകൾ
Top