Top
25
Sunday, June 2017
About UsE-Paper

സാംസങ്ങിന്റെ ഗ്യാലക്സി ജെ3 പ്രോ

Saturday Apr 8, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സാംസങ്ങിന്റെ ഗ്യാലക്സി ജെ3 പ്രോ  പേടിഎമ്മിന്റെ ഓണ്‍ലൈനില്‍മാത്രമായി ലഭിക്കും. പേടിഎം മാളില്‍ 8,490 രൂപയ്ക്ക് ഏപ്രില്‍ ആറുമുതല്‍ ഗ്യാലക്സി ജെ3 പ്രോ ലഭ്യമാകും.

ഉപയോക്താക്കള്‍ക്ക് 50 ശതമാനംവരെ മൊബൈല്‍ ഡാറ്റാ ചെലവു കുറയ്ക്കാനാകുന്ന അള്‍ട്രാ ഡാറ്റാ സേവിങ് മോഡ്, എസ് ബൈക്ക് മോഡ് തുടങ്ങിയ സാംസങ്ങിന്റെ സവിശേഷതകളുമായാണ് ഗ്യാലക്സി ജെ3 പ്രോ എത്തുന്നത്.

താങ്ങാനാവുന്ന വിലയില്‍ ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്ന ഫോണാണിതെന്നു കമ്പനി അവകാശപ്പെട്ടു. 8,490 രൂപയ്ക്ക് ഗോള്‍ഡ്. ബ്ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാക്കിയിട്ടുണ്ട്.