Top
21
Thursday, September 2017
About UsE-Paper

സാംസങ് ഗ്യാലക്സി സി 9 പ്രോ കേരളത്തില്‍ അവതരിപ്പിച്ചു

Friday Jan 20, 2017
വെബ് ഡെസ്‌ക്‌

കൊച്ചി >  സാംസങ് ഇന്ത്യ പുതിയ സ്മാര്‍ട്ട് ഫോണ്‍ പവര്‍ഹൌസ് ഗ്യാലക്സി സി 9 പ്രോ കേരളത്തില്‍ പുറത്തിറക്കി. ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച കാഴ്ചയും മള്‍ട്ടിമീഡിയയും ക്യാമറാ അനുഭവവും പ്രദാനംചെയ്യുന്നുവെന്ന് സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് സെയില്‍സ് വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ ചൂണ്ടിക്കാട്ടി.

ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി സാമോലെഡ് ഡിസ്പ്ളെവഴി മികച്ച മള്‍ട്ടിമീഡിയ അനുഭവങ്ങളാവും ലഭ്യമാകുക.  ആറ് ജിബി റാം, ഉയര്‍ന്ന ബാറ്ററിശേഷിയും സ്റ്റോറേജും ഇതിനു പിന്തുണ നല്‍കും. ഇതിനെല്ലാം പുറമെ മുന്നിലും പിന്നിലുമുള്ള 16 എംപി ക്യാമറകള്‍ എഫ് 1.9 ലെന്‍സിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തില്‍പ്പോലും ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറി ലഭ്യമാക്കിയിട്ടുണ്ട്. ഇരട്ടസ്പീക്കര്‍ ഉയര്‍ന്ന നിലയിലുള്ള മള്‍ട്ടിമീഡിയാ ഉപയോഗം സാധ്യമാക്കുന്നു. ദീര്‍ഘമായി നില്‍ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയുമായാണ് സാംസങ് ഗ്യാലക്സി സി9 പ്രോ എത്തുന്നത്.

കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാണ്. ഫെബ്രുവരി രണ്ടാം പകുതിമുതല്‍ ലഭ്യമാകുന്ന ഇതിന് 36,900 രൂപയാണ്. ജനുവരി 27 മുതല്‍ മുന്‍കൂര്‍ ബുക്ക്ചെയ്യാം.