22 November Thursday

സാംസങ്ങിന്റെ ഗ്യാലക്സി എ 9 വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

സാംസങ്ങിന്റെ പുതിയ ഗ്യാലക്സി എ9 പുറത്തിറക്കി. റിയർ ക്വാഡ്  ക്യാമറയോടെയുള്ള ഫോണെന്ന പ്രത്യേകതയോടെയാണ‌് എ9 വിപണിയിലെത്തുന്നത്.  ആയാസരഹിതമായി ഏറ്റവും മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതാണ് ഗ്യാലക്സി എ9.

  നാല് ലെൻസുകളാണ് ക്യാമറയിലുള്ളത്. ഏറ്റവും മികച്ച ക്ലോസപ്പ് ഷോട്ടുകൾ പകർത്താനാകും. അൾട്രാവൈഡ് ലെൻസ്, എഐ സീൻ റെകഗനിഷൻ  എന്നിവയും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. 

24 എംപിയാണ് ഫോണിലെ പ്രധാന ലെൻസ്. 3800 എംഎഎച്ചാണ് ബാറ്ററി. 128 ജിബി സ്റ്റോറേജ് 512 ജിബിവരെയാക്കാം. ബിക്സ്ബി, സാംസങ‌് പേ, സാംസങ‌് ഹെൽത്ത് എന്നിവയും ഫോണിലുണ്ട്. മൂന്നു നിറങ്ങളിൽ  ലഭിക്കും.
 


പ്രധാന വാർത്തകൾ
Top