11 December Tuesday

മുഖംനോക്കി പേടിഎം ...ലോഗിൻ ചെയ്യാൻ പുതുവഴി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

മുഖംനോക്കി ലോഗിൻചെയ്യാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിൽ പേടിഎം. ഡിസ‌്‌പ്ലേയിലേക്ക് നോക്കിയാൽ പേടിഎമ്മിൽ ലോഗിൻ ചെയ്യാനാകും. ഇതുവരെ പതിനായിരത്തോളം പേരിൽ ഈ സംവിധാനം പരീക്ഷിച്ചെന്നും എല്ലാം വിജയകരമാണെന്നും കമ്പനി അറിയിച്ചു. അക്കൗണ്ടിൽനിന്ന‌് പണമടയ‌്ക്കാൻ ഇപ്പോഴുള്ള സങ്കീർണതകൾ ഇതുവഴി ഒഴിവാകുമെന്ന് കരുതുന്നു.സൈബർ ആക്രമണങ്ങൾ അതിജീവിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് അവകാശവാദം.

ആൻഡ്രോയ്ഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയുന്നത്.

ഡിജിറ്റൽ പണമിടപാട് സർവസാധാരണമായതോടെ നിരവധി പേരാണ് തത്സമയ പണമടയ്ക്കൽ സംവിധാനമായ പേടിഎമ്മുമായി ബാങ്ക‌് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയ‌്ക്ക് അതീവപ്രാധാന്യം കൊടുത്താണ് ബയോമെട്രിക് ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതെന്നും പേടിഎം അറിയിച്ചു.
 


പ്രധാന വാർത്തകൾ
Top