Top
21
Thursday, September 2017
About UsE-Paper

ഒപ്പോ എഫ് 3 വിപണിയില്‍

Saturday May 6, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ സെല്‍ഫി വിപ്ളവത്തിനു തുടക്കംകുറിച്ച് ഒപ്പോ എഫ് 3 സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. കൊച്ചി ലെ മെറിഡിയനില്‍, ഒപ്പൊ കേരള സിഇഒ സൈമണ്‍ ലിയാങ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ്, ട്രെയ്നിങ് മാനേജര്‍ ബിബിന്‍ കൊല്ലേര്‍ക്കന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പോ എഫ് 3 പുറത്തിറക്കി.

ഗ്രൂപ്പ് സെല്‍ഫിക്കും സെല്‍ഫിക്കും അനുയോജ്യമായവിധത്തിലുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയും 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും ഇതിലുണ്ട് എന്നതാണ് എഫ് 3യുടെ പ്രധാന സവിശേഷത. 19,990 രൂപയാണ് എഫ് 3യുടെ വില. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയിലെ ആന്റി ഷേക് ടെക്നോളജി യാത്രയില്‍പ്പോലും വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.

രാത്രിയിലും കുറഞ്ഞ പ്രകാശത്തിലും നൈറ്റ്മോഡ് ഷൂട്ട്വഴി വ്യക്തമായ ചിത്രങ്ങളെടുക്കാം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീന്‍, ഫ്ളാഷ് ഫിംഗര്‍പ്രിന്റ് അണ്‍ലോക് എന്നീ പ്രത്യേകതകളുള്ള ഫോണില്‍ 4 റാമും 64 ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.  3200 ആംപ് ബാറ്ററിയാണുള്ളത്.