23 September Sunday

വയോജന ക്ഷേമം; അലര്‍ട്ട് സിസ്റ്റം വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

വയോജനക്ഷേമത്തിനായി അലർട്ട് സിസ്റ്റം, ഹെൽപ്പ‌് ലൈൻ, കോൾ സെന്റർ എന്നിവ തുടങ്ങാൻ സംസ്ഥാന വയോജന കൗൺസിൽ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വർഷത്തിൽ രണ്ട് ഗ്രാമസഭ വിളിക്കും. ഉയർന്ന സാമ്പത്തിക നിലവാരമുള്ളവർക്കായി പെയ്ഡ് ഓൾഡ് ഏജ് ഹോം തുടങ്ങും. ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

വാർധക്യകാല പെൻഷൻ എല്ലാ മാസവും ഒന്നാം തീയതി ലഭ്യമാക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വയോജന വിഷയത്തിൽ ജനമൈത്രി പൊലീസിന്റെ ഇടപെടൽ കാര്യക്ഷമമാക്കാൻ വളന്റിയർ സമിതി രൂപീകരിക്കും. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.

വയോമിത്രം പദ്ധതി ഗുണഭോക്താക്കളുടെ പ്രായം 65ൽനിന്ന് 60 ആക്കുന്നത‌് പരിഗണിക്കും. ജില്ലയിൽ ഒന്നുവീതം ആധുനിക സൗകര്യങ്ങളോടുകൂടിയ പകൽവീട്, കപ്പിൾ ഹോം എന്നിവ എൻജിഒകളുടെയും സംരംഭകരുടെയും സഹായത്തോടെ തുടങ്ങും. യോഗത്തിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.


പ്രധാന വാർത്തകൾ
Top