Top
19
Monday, February 2018
About UsE-Paper

മൊബൈല്‍ ഫോണ്‍ ശ്രേണിയുമായി സ്പൈസ്

Sunday Jul 30, 2017
വെബ് ഡെസ്‌ക്‌

സ്പൈസ് ബ്രാന്‍ഡ് അഞ്ച് ഫീച്ചര്‍ ഫോണുകളും മൂന്ന് സ്മാര്‍ട്ട് ഫോണുകളും ഉള്‍പ്പെടെ എട്ട് ഫോണുകളുടെ ശ്രേണി അവതരിപ്പിച്ചു. പുതിയ ഫോണുകളുടെ വില 850 രൂപമുതല്‍ 9500 രൂപവരെയാണ്.

യുവാക്കള്‍ക്കുവേണ്ടിപ്രത്യേകം ഡിസൈന്‍ചെയ്ത ഫോണുകള്‍, എഫ് സീരീസ്, കെ സീരീസ്, വി സീരീസ്, ഇസഡ് സീരീസ് ബ്രാന്‍ഡുകളില്‍ ലഭ്യമാണ്. മ്യൂസിക്, ഫണ്‍, ഫാഷന്‍ എന്നിവ ഇഷ്ടപ്പെടുന്ന യുവതയ്ക്കുവേണ്ടിയുള്ള എഫ് സീരീസില്‍, എഫ് 301, എഫ് 302 എന്നീ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടുന്നു.

യഥാക്രമം 5590 രൂപയും 6290 രൂപയുമാണ് വില. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യയോടുകൂടിയതാണ്കെ സീരീസ്. വില 7290 രൂപ.