23 September Sunday

പുതിയ സ്മാര്‍ട്ട് ഫോണുകളുമായി അസൂസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

അസൂസിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാ ടനം ഇന്ത്യ റീജണല്‍ മേധാവി പീറ്റര്‍ ചാങ്ങും കേരള മേധാവി ജെറി ദേവസിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

കൊച്ചി > അസൂസ് പുതിയ പ്രീമിയം ശ്രേണിയിലുള്ള സ്മാര്‍ട്ട് ഫോണുകളും നോട്ട്ബുക്കുകളും ഡെസ്ക്ടോപ്പും വിപണിയിലിറക്കി. ദീര്‍ഘമായ  ബാറ്ററി ലൈഫുള്ള സെന്‍ഫോണ്‍ മാക്സ്, പ്രീമിയം ബജറ്റ് സ്മാര്‍ട്ട് ഫോണ്‍, സെന്‍ഫോണ്‍ ഗോ രണ്ടാം തലമുറ ഫോണ്‍ എന്നിവയാണ് അസൂസ് പുറത്തിറക്കിയിട്ടുള്ളത്. കമ്പനി സൌത്ത് ഏഷ്യ കണ്‍ട്രി മാനേജരും റീജണല്‍ മേധാവിയുമായ പീറ്റര്‍ ചാങ്, കേരള മേധാവി ജെറി ദേവസി എന്നിവര്‍ ചേര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു.

1080 ഏജഡ ഉള്ള ആദ്യ റോഗ് ജി എക്സ് 700 ഗെയിമിങ് ലാപ്ടോപ്, ഏറ്റവും പുതിയ ക്വഡ് കോര്‍ അടങ്ങിയ ഗെയിമിങ് ലാപ്ടോപ് ആയ റോഗ് ജി എല്‍ 502 എന്നിവയും വിപണിയിലിറക്കി. അസൂസിന്റെ പിക്സല്‍ മാസ്റ്റര്‍ സാങ്കേതികവിദ്യയുള്ള 4.5 ഇഞ്ച് ഡിസ്പ്ളേയുള്ള ത്രീജി സ്മാര്‍ട്ട് ഫോണാണ് സെന്‍ഫോണ്‍ ഗോ 4.5. സെന്‍ഫോണ്‍ മാക്സ് ശക്തിയും ആഡംബരവും അനായാസം കൈകാര്യംചെയ്യാന്‍ കഴിയുന്നതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും അതിവേഗ ഫങ്ഷനുകള്‍ ഉള്ളതുമായ ഫോണാണ് റോഗ് ജി എക്സ് 700. ലോകത്തിലെ ആദ്യ ലിക്വിഡ് കൂള്‍ഡ് ലാപ്ടോപ് ആയ ഇത് ഇന്റല്‍ കെഎസ്കെയു പ്രൊസസറും എന്‍വിദ ജിഫോഴ്സ്—ജിടിഎക്സ് 980 ഉള്ളതുമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

അസൂസിന്റെ ആദ്യ സ്മാള്‍ ഫോം ഫാക്ടര്‍ ഗെയിമിങ് പിസിയായ റോഗ് ജി 20 ഏറ്റവും പുതിയ സാങ്കേതികവിദ്യയായ 1080 ജിപിയു കാര്‍ഡ് അടങ്ങിയതാണ്. ആര്‍ 558 യു ആര്‍ നോട്ട്ബുക്കില്‍ 1920 ഃ1080 റിസല്യൂഷന്‍ ക്രിസ്പ് എഫ്എച്ച്ഡി, ആന്റി ഗ്ളെയര്‍ ഡിസ്പ്ളേ എന്നിവയുമുണ്ടെന്നും അസൂസ് ഇന്ത്യ സിസ്റ്റം ബിസിനസ് ഗ്രൂപ്പ് സൌത്ത് ഏഷ്യ കണ്‍ട്രി മാനേജരും റീജണല്‍ മേധാവിയുമായ പീറ്റര്‍ ചാങ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top