19 November Monday

ലെ ഇക്കോ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2016

കൊച്ചി>  ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ലെ ഇക്കോയുടെ മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ ലെ മാക്സ്, ലെ മാക്സ് സഫയര്‍, ലെ 1എസ് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി. ലെ മാക്സിന് 32,999 രൂപയും സഫയറിന് 69,999 രൂപയും 1എസിന് 10,999 രൂപയുമാണ് വില.

മികച്ച ശബ്ദവ്യക്തതയും ദൃശ്യവ്യക്തതയുമാണ് കമ്പനി പറയുന്ന സവിശേഷതകള്‍. രൂപകല്‍പ്പനയിലും പ്രകടനമികവിലും വിപണിയിലെ മറ്റു ഫോണുകളെക്കാള്‍  മികവുറ്റതാണ് ലെ ഇക്കോ സ്മാര്‍ട്ട് ഫോണുകളെന്ന് കമ്പനി അവകാശപ്പെട്ടു. 

ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 810, ഒക്ടാകോര്‍ 2.0 ജിഗാ ഹെട്സ് പ്രോസസര്‍, 4 ജിബി റാം, 64 128 ജിബി ഇന്റേണല്‍ മെമ്മറി, ശ്രേണിയിലെ പുതിയ 6.33 ഇഞ്ച്, 2കെ ഡിസ്പ്ളേ, 3400 എംഎഎച്ച് ബാറ്ററി, 21 എംപി പിന്‍ക്യാമറ,  4 എംപി മുന്‍ക്യാമറ, ഡ്യുവല്‍ സിം, 4ജി എന്നിവ ലെ മാക്സിന്റെ മികവുകളാണ്.

മീഡിയ ടെക് ഹീലിയോ എക്സ് 10 ടര്‍ബോ, ഒക്ടാകോര്‍ 2.2 ജിഗാ ഹെട്സ് പ്രോസസര്‍, മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 3000 എംഎഎച്ച് ബാറ്ററി. പിന്നില്‍ 13 എംപിയും മുന്നില്‍ അഞ്ച് എംപിയുമുള്ള ക്യാമറകള്‍, ഡ്യുവല്‍ സിം, സൂപ്പര്‍ ചാര്‍ജിങ് എന്നീ മികവുകളുണ്ടെന്ന് കമ്പനി അറിയിച്ചു.

പ്രധാന വാർത്തകൾ
Top