21 September Friday

സാംസങ് ഗ്യാലക്സി നോട്ട് 5 ഡ്യുവല്‍ സിം വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2016

കൊച്ചി>  സാംസങ് ഗ്യാലക്സി നോട്ട് 5–ന്റെ ഡ്യുവല്‍ സിം പതിപ്പ് പുറത്തിറങ്ങി. ഇതാദ്യമായാണ് സാംസങ്ങിന്റെ ഫ്ളാഗ്ഷിപ് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്ന് ഡ്യുവല്‍ സിം സംവിധാനവുമായി വിപണിയിലെത്തുന്നത്.

പുതിയ ഡിസൈനില്‍ വിപണിയിലെത്തുന്ന നോട്ട് 5 ഡ്യുവല്‍ സിം കട്ട് മെറ്റലും സ്മൂത്ത് ഗ്ളാസും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
മികച്ച സ്ക്രീന്‍ ടെക്നോളജി, ഉന്നതനിലവാരത്തിലുള്ള ക്യാമറ, മെച്ചപ്പെടുത്തിയ എസ് പെന്‍ എന്നിവയ്ക്കുപുറമെ 5.7 ഇഞ്ച് ഡിസ്പ്ളേ, 4 ജിബി റാം, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ഒഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 

സാംസങ് ഗ്യാലക്സി നോട്ട് 5 ഡ്യുവല്‍ സിമ്മിന്റെ 32 ജിബി മെമ്മറി വേരിയന്റിന് 51,400 രൂപയും 64 ജിബി മെമ്മറി വേരിയന്റിന് 57,400 രൂപയുമാണ് വില.

പ്രധാന വാർത്തകൾ
Top