Top
16
Saturday, December 2017
About UsE-Paper

എല്‍ജിയുടെ ക്യൂ സിക്സ് പ്ളസ്

Monday Sep 25, 2017
വെബ് ഡെസ്‌ക്‌

കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എല്‍ജി ഇലക്ട്രോണികസ്്   ഏറ്റവും പുതിയ  ക്യൂ സിക്സ് പ്ളസ് അവതരിപ്പിച്ചു. ഉയര്‍ന്ന മെമ്മറിശേഷിയുള്ള ഫോണ്‍മോഡലാണ് ക്യൂ സിക്സ് പ്ളസ്.  4ജിബി റാം, 64 ജിഎം ഇന്റേണല്‍ മെമ്മറിയുള്ള ഈ പുത്തന്‍ സ്മാര്‍ട്ട്ഫോണില്‍ ഫെയ്സ് അണ്‍ലോക്ക് സൌകര്യവും ലഭ്യമാണ്.

സ്നാപ്പ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രോസസര്‍, വൈഡ് ആംഗിള്‍ സെല്‍ഫിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സെല്‍ഫിക്യാമറയും 13 എംപി 180 ഡിഗ്രി പിന്‍ക്യാമറയും ഈ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫുള്‍വിഷന്‍ ഡിസ്പ്ളേ ആണ്് ക്യൂ സിക്സ് പ്ളസ് ഫോണിലും ഉപയോഗിച്ചിരിക്കുന്നത്.   വില 18,500 രൂപമുതല്‍.