21 September Friday

ഹുവാവേയുടെ ഹോണര്‍ 5 സി വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2016

കൊച്ചി >  ഹുവാവേ സ്മാര്‍ട്ട് ഫോണ്‍ ഇ–ബ്രാന്‍ഡിന്റെ ഹോണര്‍ 5സി വിപണിയിലിറക്കി. കിരിന്‍ 650–16 എന്‍എം പ്രോസസറിന്റെ കരുത്തുപേറുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയതാണ്.

ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. ഹോണര്‍ സ്റ്റോറിലും ഫ്ളിപ്കാര്‍ട്ടിലും മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കും. ഈ മാസം 30, ജൂലൈ ഏഴ് എന്നീ ദിവസങ്ങളിലാണ് വില്‍പ്പന. വില 10,999 രൂപ. ഇന്ത്യയിലുടനീളം 150 സര്‍വീസ് സെന്ററുകളാണുള്ളത്.

40 ദശലക്ഷം യൂണിറ്റുകളായിരുന്നു കഴിഞ്ഞവര്‍ഷത്തെ വില്‍പ്പന. ശക്തമായ കിരിന്‍ 650 16 എന്‍എം ചിപ്സെറ്റുമായാണ് ഹോണര്‍ 5സിയുടെ വരവ്. 13 എംപി പിന്‍ക്യാമറകള്‍, ബിഎസ്ഐ സെന്‍സറോടുകൂടിയ 8 എംപി മുന്‍ക്യാമറഎന്നിവയും ഫോണിനെ വ്യത്യസ്തമാക്കുന്നു.

പ്രധാന വാർത്തകൾ
Top