Top
25
Saturday, March 2017
About UsE-Paper

ജിയോ ന്യൂഇയര്‍ ഓഫര്‍ നീട്ടി; 303 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനങ്ങള്‍

Tuesday Feb 21, 2017
വെബ് ഡെസ്‌ക്‌

മുംബൈ >   റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് ന്യൂഇയര്‍ ഓഫര്‍ ഒരു വര്‍ഷത്തേക്കു നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്. ജിയോ പ്രെെം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വീസ് ലഭിക്കും. എന്നാല്‍  അണ്‍ലിമിറ്റഡ് സേവനം ലഭിക്കാന്‍ ഇനിമുതല്‍  മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 99 രൂപ നല്‍കി ജിയോയുടെ ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്.

പുതിയ ഉപഭോക്താക്കള്‍ക്കും ഇപ്രകാരം ഇതിന്റെ ഭാഗമാകാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചത്.  100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടം  റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിലെവിടെയും വോയിസ് കോളുകള്‍ വിളിക്കുന്നതിനും സന്ദേശമയക്കുന്നതിനും തുടര്‍ന്നും ചാര്‍ജ് ഇടാക്കില്ലെന്നും മുകേഷ് അംബാനി പറഞ്ഞു.