19 September Wednesday

സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2016

കൊച്ചി > സാംസങിന്റെ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ സാംസങ് ഗാലക്സി നോട്ട് 7 വിപണിയിലെത്തി. സ്മാര്‍ട്ട് ഫോണുകളുടെ നിരയിലെ ഏറ്റവും സമുന്നത മോഡലായ നോട്ട് 7 മികച്ച സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

ഗിയര്‍ഫിറ്റ് 2, ഗിയര്‍ ഐക്കണ്‍ എക്സ്, ഗിയര്‍ വിആര്‍ എന്നീ വെയറബിള്‍ ഡിവൈസുകളും നോട്ട് 7–ന് ഒപ്പം സാംസങ് അവതരിപ്പിച്ചു.
പുതിയ കര്‍വ്ഡ് ഡിസൈനില്‍ ഏറ്റവും ചെറിയ ബെസല്‍ വലുപ്പവുമായി എത്തുന്ന നോട്ട് 7 ഒരു കൈകൊണ്ടുതന്നെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഒതുക്കമുള്ളതാണ്. 5.7 ഇഞ്ച് ക്യൂഎച്ച്ഡി സൂപ്പര്‍ അമോലെഡ് സ്ക്രീന്‍ ഉപയോഗിക്കുന്ന നോട്ട് 7 വെള്ളത്തില്‍ 1.5 മീറ്റര്‍ അടിയില്‍ 30 മിനിറ്റ് വരെ വെള്ളം കടക്കാത്ത രീതിയില്‍ ഐപി 68 റേറ്റിങ്ങോടെയാണെത്തുന്നത്. ഇതിലുപയോഗിച്ചിട്ടുള്ള ഗോറില്ലാ ഗ്ളാസ് 5 സമാന മോഡലുകളെ അപേക്ഷിച്ച് 30% കൂടുതല്‍ കരുത്തുള്ളതും 20% കൂടുതല്‍ സ്ക്രാച്ച് റെസിസ്റ്റന്റുമാണ്.

പരിഷ്കരിച്ച എസ് പെന്‍ ആണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. എയര്‍ കമാന്‍ഡ് ട്രാന്‍സലേറ്റ് സൌകര്യം 38 ഇന്‍പുട്ട് ഭാഷകള്‍ 71 ഔട്ട്പുട്ട് ‘ഭാഷകളിലേക്ക് പരിഭാഷ നടത്താന്‍ സഹായിക്കുന്നു. വെള്ളം കടക്കാത്ത ഡിസൈന്‍ സവിശേഷതകള്‍ മൂലം മഴയത്ത് പോലും എസ് പെന്‍ ഉപയോഗിച്ച് കുറിപ്പുകളും ഡിസൈനുകളും തയ്യാറാക്കാം നോട്ട് 7–ല്‍.

വര്‍ദ്ധിച്ച സുരക്ഷിതത്വത്തിനായി ബയോമെട്രിക് ഓതന്റിക്കേഷന് പുറമേ പുതിയ ഐറിസ് സ്കാനര്‍ ഈ മോഡലിലുണ്ട്.  3500 എംഎഎച്ച് ബാറ്ററി, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ നോട്ട് 7 നെ ഇതര സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. വില 59,900. ഓഗസ്റ്റ് 22 മുതല്‍ നോട്ട് 7 പ്രീ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 2 മുതല്‍  മോഡല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
 

പ്രധാന വാർത്തകൾ
Top