Top
25
Sunday, June 2017
About UsE-Paper

സാംസങ് 2 ഇടത്തരം സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു

Sunday Jun 18, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഇടത്തരം സ്മാര്‍ട്ട് ഫോണുകളില്‍ മികച്ച വില്‍പ്പനയുള്ള ഗ്യാലക്സി ജെ ശ്രേണി വിപുലമാക്കി സാംസങ് പുതിയ രണ്ടു മോഡലുകളായ ഗ്യാലക്സി ജെ7 മാക്സും, ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടുംകൂടിയാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്.

ഇന്ത്യയിലെ സാംസങ്ങിന്റെ പതാകവാഹകരാണ് ഗ്യാലക്സി ജെ സീരിസ്. അള്‍ട്രാ ഡാറ്റാ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ളാനിങ് എന്നിവയോടുകൂടിയാണ് ജെ സീരിസ് വരുന്നത്. സാംസങ് പേ ഗ്യാലക്സി ജെ7 പ്രോയിലുണ്ട്. ജെ7 മാക്സില്‍ സാംസങ് പേ മിനിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ രണ്ടു ഫോണുകള്‍ക്കും എഫ് 1.9 ലെന്‍സോടുകൂടിയ 13 എംപി മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന്‍ ക്യാമറയുമുണ്ട്. ഇരുണ്ട സാഹചര്യത്തിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രങ്ങളെടുക്കാന്‍ ക്യാമറകള്‍ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും  സെല്‍ഫികളെടുക്കാം. സോഷ്യല്‍ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം.

ഗ്യാലക്സി ജെ7 മാക്സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. ജെ7 മാക്സ് 20 മുതല്‍ എല്ലാ സ്റ്റോറിലും ലഭ്യമാകും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.