Top
21
Saturday, October 2017
About UsE-Paper

ലെനോവ കെ 8 കില്ലര്‍ നോട്ട്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ലെനോവ ഇന്ത്യ കെ നോട്ട് പരമ്പരയിലെ  പുതിയ പതിപ്പായ കെ 8 നോട്ട് അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ തങ്ങളുടെ ഉപകരണത്തില്‍നിന്ന് കൂടുതല്‍ സൌകര്യങ്ങള്‍ ആഗ്രഹിക്കുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണിത്. 

ഈ പരമ്പരയില്‍ ആദ്യമായി  ഇരട്ടക്യാമറയും അവതരിപ്പിക്കുന്നു. മെറ്റല്‍ബോഡിയില്‍  ഗോള്‍ഡ്, ബ്ളാക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 10 കോര്‍ പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, പ്രത്യേകമായ മെമ്മറി കാര്‍ഡ് സ്ളോട്ട്, ശബ്ദമികവ് തുടങ്ങിയവ പ്രത്യേകതകളാണ്. ശേഷിയേറിയ 4000 എംഎഎച്ച് ബാറ്ററി.12,999 രൂപമുതലാണ് വില.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!