24 September Monday

മൈക്രോമാക്സ് യുണൈറ്റ് 4, യുണൈറ്റ് 4 പ്രോ എന്നിവ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2016

കൊച്ചി > മൈക്രോമാക്സിന്റെ ഏറ്റവും പുതിയ  സ്മാര്‍ട് ഫോണുകളായ യുണൈറ്റ് 4, യുണൈറ്റ് 4 പ്രൊ എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി. നിലവിലുള്ള യുണൈറ്റ് ശൃംഖലയോടുള്ള ഉപയോക്താക്കളുടെ താത്പര്യം കണക്കിലെടുത്താണ് പുതിയ യുണൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ഡസ് ഓപ്പറേറ്റിങ് സിസ്റ്റം  കരുത്തേകുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട് ഫോണുകളാണിവയെന്ന് മൈക്രോമാക്സിന്റെ അവകാശവാദം.

ആദ്യമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കായി പ്രാദേശിക ഭാഷയില്‍ ഫോണ്‍ പ്രവര്‍ത്തനം വിശദീകരിക്കുന്നു എന്നാണ് യുണൈറ്റ് 4 ന്റെ പ്രത്യേകത. ഇതിനായി വികസിപ്പിച്ചെടുത്ത ആപ്പാണ് ഇന്‍ഡസ് 2.0. 12 പ്രാദേശിക ഭാഷകള്‍ ഈ ഫോണില്‍ ലഭിക്കും. ഇരട്ട സിം ഉപയോഗിക്കുന്ന രണ്ട് ഫോണുകളിലും

 യുണൈറ്റ് 4 പ്രോ

യുണൈറ്റ് 4 പ്രോ

ഫിംഗര്‍പ്രിന്റ് സ്കാനര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 8 എംപി റിയര്‍ ഓട്ടോ ഫോക്ക്സ് പിന്‍ക്യാമറയും 5 എംപി റിയര്‍ വ്യു മുന്‍ ക്യാമറയുമാണ് യുണൈറ്റ് 4 ന് ഉള്ളത്.

1 ജിബി റാം ഉള്ള ഫോണിന് 8 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ ഉയര്‍ത്താവുന്ന എസ്ഡി കാര്‍ഡ് മെമ്മറിയും ഉണ്ട്. ഇന്‍ഡസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് 6.0 മര്‍ഷ്മാര്‍ലോ വേര്‍ഷനാണ് ഫോണിന്റെ മികച്ച പ്രകടനത്തിന് കാരണം. അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ ഉള്ള ഫോണിന് 6999 രൂപയാണ് വിപണി വില.

രണ്ട് ജിബി റാമും 16 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉള്ള യുണൈറ്റ് 4 പ്രോയ്ക്ക് ആന്‍ഡ്രോയ്ഡ്  ലോലിപോപ്പ് വേര്‍ഷനാണ് പ്രോസസര്‍. 3900 എംഎച്ച് ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്ന യുണൈറ്റ് 4 പ്രോയ്ക്ക് 7499 രൂപയാണ് വിപണിവില.
 

Top