22 September Saturday

ഒനിഡയുടെ ഐ 4 ജി 1 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2016

കൊച്ചി > ഒനിഡയുടെ 4ജി സ്മാര്‍ട്ട് ഫോണായ ഐ4ജി1 ആസ്ക്മി ബസാറിലൂടെ പുറത്തിറക്കി. 6777 രൂപ വിലയുള്ള ഈ 4ജി സ്മാര്‍ട്ട് ഫോണ്‍  ക്യൂവല്‍കോം സ്നാപ്ഡ്രാഗന്‍ 1.2 ജിഎച്ച്സെഡ് ക്വാര്‍ഡ് കോര്‍ പ്രൊസസറുമായാണ്  അവതരിപ്പിച്ചിരിക്കുന്നത്.

ഈ സവിശേഷതകളുള്ള  താങ്ങാനാവുന്ന വിലയ്ക്കു ലഭിക്കുന്ന ഫോണ്‍ എന്ന നിലയ്ക്കാണ് 6777 രൂപ വിലയുള്ള ഫോണ്‍ അവതരിപ്പിക്കുന്നത്.
ഈ അഞ്ച് ഇഞ്ച് ഡിസ്പ്ളേ ഫോണ്‍ 4ജി ബ്രൌസിങ്ങിനെ പുതിയൊരു തലത്തിലേക്കു കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നതായി വക്താക്കള്‍ പറഞ്ഞു. 5 എംപി സെല്‍ഫി ക്യാമറയും 8 എംപി ഓട്ടോഫോക്കസ് ക്യാമറയും  സവിശേഷതകളാണ്. 

125 ഗ്രാം മാത്രം ഭാരമേയുള്ളു. കഴിഞ്ഞ 33 വര്‍ഷമായി മുന്‍നിര ഗാര്‍ഹിക ബ്രാന്‍ഡ് എന്ന നിലയില്‍ പ്രശസ്തമായ ഒനിഡ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇണങ്ങുംവിധമാണ് ഇതു പുറത്തിറക്കുന്നത്.

പ്രധാന വാർത്തകൾ
Top