Top
17
Sunday, December 2017
About UsE-Paper

മോട്ടോ സി സ്മാര്‍ട്ട്ഫോണ്‍

Sunday Jun 11, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോട്ടോ സി വിപണിയിലെത്തി. ബാറ്ററി ലൈഫ്, പെര്‍ഫോമന്‍സ്, അതിവേഗം ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഏറ്റവും മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് മോട്ടോ സി. വില 5999 രൂപ.

ആന്‍ഡ്രോയ്ഡ് 7.0 നൌഗട്ട് സോഫ്റ്റ്വെയര്‍, 12.5 സെമി ഡിസ്പ്ളേ, 1 ജിബി മെമ്മറി റാം, ഓട്ടോഫോക്കസ് 5 എംപി പിന്‍ക്യാമറ, 2 എംപി സെല്‍ഫി മുന്‍ക്യാമറ, 2350 എംഎഎച്ച് ബാറ്ററി, ഇരട്ട മൈക്രോ സിം എന്നിവയാണ് പ്രത്യേകതകള്‍. പേള്‍വൈറ്റ്, സ്റ്റാറി ബ്ളാക്ക് നിറങ്ങളില്‍ ലഭ്യം.