14 November Wednesday

മൈക്രോമാക്സിന്റെ പുതിയ സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2016

കൊച്ചി> മൈക്രോമാക്സ് ഇന്‍ഫോമാറ്റിക്സ് രണ്ട് പുതിയ സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി. ബോള്‍ട്ട് സെല്‍ഫിയും ക്യാന്‍വാസ് സെല്‍ഫി 4–ഉം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുതുടങ്ങുന്നവര്‍ക്കുള്ളതാണ് ബോള്‍ട്ട് സെല്‍ഫി. സെല്‍ഫി കമ്പക്കാര്‍ക്കുള്ളതാണ് ക്യാന്‍വാസ് സെല്‍ഫി.

ബോള്‍ട്ട് സെല്‍ഫിയുടെ മുന്‍ക്യാമറയും പിന്‍ക്യാമറയും അഞ്ച് എംപിയാണ്. ഫെയ്സ്, ബ്യൂട്ടിമോഡ്, ജെസ്റ്റര്‍ കാപ്ചര്‍ എന്നീ ഘടകങ്ങളാണ് ക്യാമറയുടെ പ്രത്യേകത.  4ജി ഫോണിന്റെ വില 4999 രൂപയാണ്. പിന്‍ക്യാമറയിലെ ടാപ് സെന്‍സറാണ് ക്യാന്‍വാസ് സെല്‍ഫിയുടെ പ്രത്യേകത. ക്യാമറ എട്ട് എംപിയുടേതാണ്. അഞ്ച് ഇഞ്ചാണ് സ്ക്രീന്‍ ഡിസ്പ്ളെ.

പ്രധാന വാർത്തകൾ
Top