Top
21
Thursday, September 2017
About UsE-Paper

കാര്‍ബണിന്റെ കെ 9 കവച് 4ജി

Sunday Jul 9, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നാഷണല്‍ പേമെന്റസ്് കോര്‍പറേഷനുമായി സഹകരിച്ച് കാര്‍ബണ്‍ മൊബൈല്‍സ് ‘ഭീം(ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി) ഉള്‍പ്പെടുത്തിയുള്ള ആദ്യ സ്മാര്‍ട്ട് ഫോണായ കെ9 കവച് 4ജി പുറത്തിറക്കി.

വിരലടയാളം തിരിച്ചറിയുന്ന സവിശേഷമായ സെന്‍സര്‍ സുരക്ഷാസംവിധാനവും ബാങ്കിങ് ഇടപാടുകള്‍ക്ക് 360 ഡിഗ്രി സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്. കെ9 കവച് 4ജി ഫോണിന്റെ കവച് എന്ന സവിശേഷമായ സുരക്ഷാസംവിധാനം ഈ ഇടപാടുകള്‍ക്ക് സുരക്ഷയൊരുക്കും.

കെ9 കവച് 4ജി ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ബാങ്കിങ് സാമ്പത്തിക ഇടപാടുകള്‍ക്കു മാത്രമല്ല, ഫോണിനു മൊത്തത്തില്‍ സുരക്ഷ ഉറപ്പാക്കും. വില 5290 രൂപ.