16 November Friday

ഐബോളിന്റെ കൊബാള്‍ട്ട് 5.5 യുവ 4ജി ഫോണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2016

കൊച്ചി > ഐബോള്‍ യുവാക്കള്‍ക്കായി ഐബോള്‍ കൊബാള്‍ട്ട് 5.5 യുവ 4ജി ഫോണ്‍ പുറത്തിറക്കി. 4ജി സൌകര്യമുള്ളവര്‍ക്കായി മികച്ച കണക്ടിവിറ്റിയോടെ 150 എംബിപിഎസ് വരെ ഡൌണ്‍ലിങ്ക് സ്പീഡും 50 എംബിപിഎസ് അപ്ലിങ്ക് സൌകര്യമുള്ളവര്‍ക്കായാണ് ഈ ഫോണ്‍.

യുവ 5.5 ഇഞ്ച് ഐപിഎസ് എച്ച്ഡി കേര്‍വ്ഡ് 2.5 ഡി ഗ്ളാസ് ഡിസ്പ്ളേയും ശരിയായ എച്ച്ഡി അനുഭവവും നല്‍കുന്നതാണ്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ്വഴി 32 ജിബിയായി വര്‍ധിപ്പിക്കാന്‍ സാധിക്കും. 2 ജിബി റാമാണ് ഈ ഫോണിന്. 13 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രന്റ് ക്യാമറയുമുള്ളതിനാല്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകും.
2600 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയായതിനാല്‍ മികച്ച ബായ്ക്ക്അപ് നല്‍കും. ഒപ്പം കനംകുറഞ്ഞ രൂപമാണിതിന്.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പാണ് യുവ 4ജിക്ക്. വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്, യുഎസ്ബി, ബ്ളൂടൂത്ത് ടെതറിങ്, ജിപിഎസ്, എ–ജിപിഎസ് എന്നിവ 2ജി, 3ജി, 4ജി എന്നിവയില്‍ രണ്ട് സിമ്മിലും ഉപയോഗിക്കാം. എംപി 3 മ്യൂസിക്പ്ളേയര്‍, എച്ച്ഡി വീഡിയോ പ്ളേബായ്ക്ക്, എഫ്എം റേഡിയോ, ഹാന്‍ഡ്സ്ഫ്രീ, എഫ്എം റിക്കോര്‍ഡിങ്, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സൌണ്ട് എന്നിവയെല്ലാം 8,999 രൂപ വിലയുള്ള യുവ 4ജിയില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top