23 September Sunday

എക്സ് സീരീസ് സ്മാര്‍ട്ട് ഫോണുമായി സോണി

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

കൊച്ചി> ക്യാമറ, ബാറ്ററി, രൂപകല്‍പ്പന എന്നിവയില്‍ അടുത്ത തലമുറ സാങ്കേതിക വിദ്യയുമായി സോണി ഇന്ത്യ എക്സ് സീരീസ് എക്സ്പീരിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു.

എക്സ്പീരിയ എക്സ്, എക്സ് എ എന്നിവയാണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍. പരിഷ്കരിച്ച ഡിസൈന്‍, മെച്ചപ്പെട്ട ഇമേജിങ്, പിഴവുകളില്ലാത്ത സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനം, സമാനതകളില്ലാത്ത കണക്ടിവിറ്റി എന്നിവ ശ്രദ്ധേയമാണ്. എക്സ്പീരിയ എക്സ് സീരീസില്‍ രണ്ടുദിവസംവരെ ബാറ്ററി നിലനില്‍ക്കുന്ന സോണിയുടെ സ്മാര്‍ട്ട് ബാറ്ററി മാനേജ്മെന്റ് ഉണ്ട്.

എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് എ എന്നീ രണ്ടു ഫോണുകള്‍ക്കും ഡ്യുവല്‍ സിം സൌകര്യമുണ്ട്, 4ജി നെറ്റ്വര്‍ക്ക് പിന്തുണയ്ക്കുന്നവയാണ് രണ്ടു മോഡലും. വില എക്സ്പീരിയ എക്സ് 48,990 രൂപ. എക്സ്പീരിയ എക്സ് എ 20,990 രൂപ. വെള്ള, ഗ്രാനൈറ്റ് ബ്ളാക്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്

പ്രധാന വാർത്തകൾ
Top