Top
20
Monday, November 2017
About UsE-Paper

ഒപ്പോ എഫ് 5 ;സെല്‍ഫിയിലെ 'ബുദ്ധിജീവി'

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > കൃത്രിമ ബുദ്ധിസാങ്കേതികവിദ്യയിലധിഷ്ഠിതമായ സെല്‍ഫി സവിശേഷതകളുള്ള ഓപ്പോ  എഫ്5 സ്മാര്‍ട്ട് ഫോണ്‍ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പോയുടെ ആദ്യ ഫുള്‍എച്ച്ഡി + ഫുള്‍സ്ക്രീന്‍ ഡിസ്പ്ളേ മോഡല്‍കൂടിയാണിത്.



സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് സവിശേഷഭംഗി പകരുന്ന സാങ്കേതികവിദ്യയാണ് കൃത്രിമ ബുദ്ധിസാങ്കേതികവിദ്യ.  സെല്‍ഫി ഫോട്ടോഗ്രഫിയെ പുതിയൊരുതലത്തിലേക്ക് എത്തിക്കുകയാണിതെന്ന് ആഗോള വൈസ് പ്രസിഡന്റ സ്കൈലി പറഞ്ഞു.

19,990  രൂപ വിലയുള്ള എ5 ഈ മാസം ഒമ്പതിന് വില്‍പ്പന ആരംഭിക്കും.  എ5 6ജിബി എഡിഷന്‍ എന്ന മോഡലും ഇതോടൊപ്പം അവതരിപ്പിച്ചു. ഒപ്പോയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍ഹോത്ര, സ്കൈലി, ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാങ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.