24 September Monday

ഷവോമിയുടെ റെഡ്മി നോട്ട് 3 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 8, 2016

കൊച്ചി > സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും. ഫിങ്കര്‍പ്രിന്റ്— സെന്‍സര്‍ ഉള്ള ഷവോമിയുടെ ആദ്യ ഫോണ്‍ കൂടിയായ ഇതിന് 9999 രൂപമുതലാണ്—വില.

സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതത്തിന്റെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം  ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.

2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള മോഡലിന് 9999 രൂപയും 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ മുതല്‍ക്കുമാണ് വില. ആമസോണ്‍, മൈ ഡോട്ട് കോം എന്നീ സൈറ്റുകളിലൂടെ റെഡ് മി 3 ബുക്ക്ചെയ്യാം. ഉടന്‍തന്നെ ഫ്ളിപ്പ്കാര്‍ട്ടിലും സ്നാപ്  ഡീലിലും ഇത് ലഭ്യമാകും.

പ്രധാന വാർത്തകൾ
Top