20 September Thursday

ലെനോവോ കെ6 പവര്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2016

കൊച്ചി > ലെനോവോയുടെ കെ സീരീസിലെ പുതിയ ഫോണ്‍ കെ-6 പുറത്തിറങ്ങുന്നു.  യുവാക്കളെ ആകര്‍ഷിക്കുന്ന ഓള്‍റൌണ്ട് പെര്‍ഫോമന്‍സാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്. 3ജിബി റാം, 32 ജിബി റോം. ദീര്‍ഘനേരം ചാര്‍ജ് നീണ്ടുനില്‍ക്കുന്ന 4000 എംഎഎച്ച് ബാറ്ററി. അള്‍ട്ടിമേറ്റ് പവര്‍ സേവര്‍ ഓപ്ഷനുണ്ട്.

4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റം, ഫുള്‍ എച്ച്ഡി ഡിസ്പ്ളേ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 9999 രൂപയ്ക്ക് ആറിന് പകല്‍ 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. മെറ്റല്‍ബോഡി. ഡാര്‍ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top