19 December Wednesday

2024ഓടെ ഇന്ത്യയിൽ 142കോടി മൊബൈൽ കണക്‌ഷനുകൾ; 5ജി സേവനങ്ങൾ 2020 ൽ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Dec 1, 2018

ന്യൂഡൽഹി > 2024 ൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 1.42 ബില്യൺ കോടി കടക്കുമെന്നും അവരിൽ 80 ശതമാനം 4ജി ഉപയോഗിക്കുന്നവരായിരിക്കുമെന്നും റിപ്പോർട്ട്. ആഗോള ജനസംഖ്യയുടെ 40ശതമാനം  5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും 2024 അവസാനത്തോടെ മെച്ചപ്പെട്ട മൊബൈൽ ബ്രോഡ്ബാൻഡിന് 1.൫ ബില്യൺ വരിക്കാരുണ്ടാകുമെന്നും എറിക്സൺ പുറത്തുവിട്ട മൊബിലിറ്റി റിപ്പോർട്ടിൽ പറയുന്നു. 2018 ന്റെ മൂന്നാം പാദത്തിൽ ആഗോള മെബൈൽ വരിക്കാരുടെ എണ്ണം 120 ദശലക്ഷം ഉയർന്നു.

ഇന്ത്യയിൽ നിന്ന‌് മാത്രം 31 ദശലക്ഷം പുതിയ കണക്‌ഷനുകളാണുണ്ടായത‌്. ‘2020 ൽ 5 ജി സേവനം ലഭ്യമാക്കുമെന്നാണ്  ഇന്ത്യൻ സർക്കാർ പറയുന്നത്. എന്നാൽ, ഞങ്ങൾ കരുതുന്നത് 2024 ൽ 5ജി വരിക്കാരുടെ  എണ്ണം 38 ദശലക്ഷമാക്കുന്നതിനുള്ള പദ്ധതികൾ 2022 ഓടെ ആരംഭിക്കുമെന്നാണ് ഇത് മൊത്തം മൊബൈൽ വരിക്കാരുടെ  2.7 ശതമാനമായിരിക്കും’ എറിക്സൺ മൊബിലിറ്റി റിപോർട്ടിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ പാട്രിക് സെർവാൾ പറഞ്ഞു.


പ്രധാന വാർത്തകൾ
Top