11 December Tuesday

കാമോൺ ഐ ക്ലിക‌് വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

 ടെക്‌നോ മൊബൈലിന്റെ പുതിയ സ്‌മാർട്ട്ഫോൺ കാമോൺ ഐ ക്ലിക‌് വിപണിയിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയുള്ള പ്രീമിയം സ്‌മാർട്ട്ഫോണാണ് കാമോൺ  ഐ ക്ലിക‌്. മികച്ച രീതിയിൽ ഫോട്ടോഗ്രഫി സാധ്യമാകുന്നു എന്നതാണ‌് ആകർഷണം. മിഡ്നൈറ്റ് ബ്ലാക‌്, ഷാംപെയ്ൻ ഗോൾഡ് എന്നീ നിറങ്ങളിൽ ലഭിക്കുന്ന ഫോണിന‌് 13,999 രൂപയാണ‌് വില.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരമാവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് ഐ ക്ലിക‌് നിർമിച്ചിരിക്കുന്നതെന്ന‌് കമ്പനി അവകാശപ്പെടുന്നു.

ഏതു പ്രകാശസാഹചര്യത്തിലും മികച്ച സെൽഫികളെടുക്കാൻ സാധിക്കുന്ന 20 എംപി ക്യാമറയാണ് കാമോൺ ഐ ക്ലിക്കിലുള്ളത്. ബാക‌് ഗ്രൗണ്ട‌് ബ്ലർ ചെയ്യാനുള്ള സംവിധാനവും ഫോണിലുണ്ട്. ഏറ്റവും പുതിയ ഡുവൽ ഇമേജ് പ്രോസസറാണ‌് മറ്റൊരു പ്രത്യേകത. 16 എംപിയാണ‌് പിൻ ക്യാമറ. ആറിഞ്ച‌് ഡിസ‌്പ്ലേ യാണ് ഫോണിലുള്ളത്. 7.8 എംഎം ആണ് ഫോണിന്റെ കനം. 2.0 ജിഗാഹെട്സ്, 64 ബിറ്റ‌് ഓക്ടാകോർ ആണ് ഫോണിലെ  പ്രോസസർ.


 

പ്രധാന വാർത്തകൾ
Top