ലവ്‌ലെസ്, ടേക്ക് ഓഫ് ഉള്‍പ്പെടെ സമാപന ദിവസം 25 ചിത്രങ്ങള്‍

Friday Dec 15, 2017

ലവ്‌ലെസ്, സിംഫണി ഫോര്‍ അന, ഗോലിയാത്ത്, ഫാദര്‍ ആന്‍ഡ് സണ്‍, നായിന്റെ ഹൃദയം തുടങ്ങിയ 25 ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്രമേളയുടെ സമാപന ദിവസമായ ഇന്ന് നടക്കും. പ്രേക്ഷക പ്രശംസ നേടിയ വാട്ട് വില്‍ പീപ്പിള്‍ സെ, ടേക്ക് ഓഫ്, മദര്‍ ആന്‍ഡ് സണ്‍, ഫാദര്‍ ആന്‍ഡ് സണ്‍, ദി അണ്‍ റൈപ്പ് ലെമണ്‍ എന്നീ ചിത്രങ്ങളും ഇന്നത്തെ പ്രദര്‍ശനത്തിലുണ്ട്. 
 
കൈരളിയില്‍ മലിലദി ഫയര്‍വെല്‍ ഫ്‌ളവര്‍ (11.30), നായിന്റെ ഹൃദയം (3.00) ശ്രീ തീയേറ്ററില്‍ അലക്‌സാണ്ടര്‍ സൊകുറോവ് സംവിധാനം ചെയ്ത മദര്‍ ആന്‍ഡ് സണ്‍ (9.15), മലയാള ചിത്രം ആലീസിന്റെ അന്വേഷണം (12.00) ഫാദര്‍ ആന്‍ഡ് സണ്‍ (3.15) എന്നിവ പ്രദര്‍ശിപ്പിക്കും. നിളയില്‍  അതിഥി (9.30), ഐ വി ശശി ചിത്രം ഇതാ ഇവിടെ വരെ (11.45), ദി അണ്‍ റൈപ്പ്  ലെമണ്‍ (3.30) എന്നിവ പ്രദര്‍ശിപ്പിക്കും . 
 
കലാഭവനില്‍ രാവിലെ വേള്‍ഡ് സിനിമ വിഭാഗത്തില്‍ എക്‌സ്‌കവേറ്റര്‍ (9.15), വില്ലേജ് റോക്ക്സ്റ്റാര്‍സ് (11.45), മെര്‍ലീന ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്റ്റ്‌സ് (3.15) 
ടാഗോറില്‍  ദി ഫന്റാസ്റ്റിക് വുമണ്‍ (9 ന്), ടേക്ക് ഓഫ് (11 :30), വേള്‍ഡ് സിനിമ വിഭാഗത്തില്‍ ഗോലിയാത്ത് (2.15) എന്നിവയുടെ പ്രദര്‍ശനം നടക്കും. 
 
ധന്യയില്‍ രണ്ടുപേര്‍ (9.30), മദര്‍ (12.00), രമ്യയില്‍ ദി സ്വാന്‍ (9.45), കസ്റ്റഡി (12.15), അജന്തയില്‍ ലവ്‌ലെസ് (9.45), ഡ്ജാം (12.15), ന്യൂ സ്‌ക്രീന്‍ 1  ല്‍  ഹാപ്പിനെസ് (9.15), ദി ബുച്ചര്‍ ദി വോര്‍ ആന്‍ഡ് ദി വണ്‍ ഐഡ് മാന്‍ (11 :45), ന്യൂ സ്‌ക്രീന്‍ 2 ല്‍  സൊനാറ്റ (9 :30), ദ സ്വയിങ് വാട്ടര്‍ലില്ലി (12.00), ന്യൂ സ്‌ക്രീന്‍ 3 ല്‍ വാട്ട് വില്‍ പീപ്പിള്‍ സേ (9.45), അണ്ടര്‍ ഡെവലപ്പ്‌മെന്റ് (12.15) എന്നീ  ചിത്രങ്ങള്‍ അവസാന പ്രദര്‍ശനത്തിനെത്തും.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം