ചലച്ചിത്രോത്സവം: ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതല്‍

Tuesday Dec 5, 2017

തിരുവനന്തപുരം > രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതല്‍. രാവിലെ പത്തു മണി മുതല്‍ ആണ് പാസ് വിതരണം ആരംഭിച്ചത്.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും  സാങ്കേതിക സഹായത്തിനുമുള്ള കൗണ്ടറുകള്‍ ഉള്‍പ്പെടെ പതിനാല് കൗണ്ടറുകളാണ് ഉണ്ടാവുക. ഡെലിഗേറ്റുകള്‍ക്ക്  കാത്തുനില്‍ക്കേണ്ട അവസ്ഥ പരമാവധി ഒഴിവാക്കുവാനാണ് ഈ സംവിധാനം. വൈകുന്നേരം ഏഴു മണി വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തി ഡെലിഗേറ്റുകള്‍ക്ക് പാസ് കൈപ്പറ്റാവുന്നതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ ഡിസംബര്‍ 7 മുതല്‍ വിതരണം ചെയ്യും. അതിനായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം