അസഹിഷ്ണുതയുടെ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും: അലന്‍സിയര്‍

Friday Dec 15, 2017

രാജ്യം അസഹിഷ്ണുതയുടെ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലന്‍സിയര്‍. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് അലന്‍സിയര്‍ തുറന്നടിച്ചത്. നാവുകള്‍ അരിയപ്പെടുമ്പോള്‍ കൂടുതല്‍ നാവുകള്‍ ചലിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 
 
പല ചോദ്യങ്ങള്‍ക്കും തന്റെ കയ്യില്‍ ഉത്തരങ്ങള്‍ ഇല്ലെന്നും ചില കാര്യങ്ങള്‍ സമൂഹത്തെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദേശസ്‌നേഹത്തിന് ഒരു രാഷ്ട്രീയ കക്ഷിയുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. താന്‍ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ല. എങ്കിലും തനിക്ക് ഒരു പക്ഷമുണ്ട്. ശരീരമാണ് തന്റെ മാധ്യമം. അത് കത്തിക്കുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അലന്‍സിയര്‍ പറഞ്ഞു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം